Daily updated digital platform for quality, in-de…
മകൾ അശ്വതി എം.ടി. വാസുദേവൻ നായരെന്ന അച്ഛനെ ഓർക്കുന്നു. മലയാളത്തിൻെറ പ്രിയ എഴുത്തുകാരൻെറ വ്യക്തിജീവിതത്തെക്കുറിച്ചും എഴുത്തിനെക്കുറിച്ചും സിനിമകളെക്കുറിച്ചും അശ്വതി സംസാരിക്കുന്നു. എം.ടി എഴുതിയ 9 ചെറുകഥകളെ ആസ്പദമാക്കി മനോരഥങ്ങൾ എന്ന ആന്തോളജി ചിത്രം പുറത്തിറങ്ങിയ സമയത്ത് അശ്വതിയും സനിത മനോഹറും നടത്തിയ സംഭാഷണത്തിൽ നിന്നും.
വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 195 വിക്കറ്റുകളുള്ള റെക്കോഡുകാരനാണ് രവിചന്ദ്രൻ അശ്വിൻ. ഈ ചാമ്പ്യൻഷിപ്പിലെ നിർണായകമായ സീരീസ് നടന്നുകൊണ്ടിരിക്കവേ എന്തുകൊണ്ടാണ് പ്രതിഭാശാലിയായ സ്പിന്നർ പെട്ടെന്ന് റിട്ടയർ ചെയ്തത്? കോച്ച് ഗൗതം ഗംഭീറുമായുള്ള പ്രശ്നങ്ങൾ, ക്യാപ്റ്റൻ രോഹിതുമായുള്ള ഐക്യമില്ലായ്മ, അവഗണന. കോൺസ്പിരസി സിദ്ധാന്തങ്ങൾ നിരവധിയാണ്. അശ്വിനുമായി ക്രിക്കറ്റ് ലേഖകൻ എന്ന നിലയിൽ നേരിട്ട് ബന്ധമുള്ള ദിലീപ് പ്രേമചന്ദ്രൻ, കമൽറാം സജീവുമായുള്ള ഈ സംഭാഷണത്തിൽ മറ്റു ചില കാരണങ്ങൾ നിരത്തുകയാണ്.
“ മാർകഴിയിൽ മല്ലിക പൂത്താൽ മണ്ണാർക്കാട് പൂരം...” എന്ന പാട്ടിനെ കുറിച്ച് എനിക്കുണ്ടായ ഒരു സംശയം പങ്കു വയ്ക്കട്ടെ. മാർകഴി എന്നാൽ തമിഴ് മാസമാണ്. നമ്മുടെ ധനു മാസം. അതായത് ഡിസംബർ പകുതി മുതൽ ജനുവരി പകുതി വരെ. എന്നാൽ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ അരകുറിശ്ശിയിലുള്ള ഉദയർകുന്ന് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ മണ്ണാർക്കാട് പൂരം നടക്കുന്നത് കുംഭ മാസത്തിലാണ്. ഇവിടെയെന്നല്ല കേരളത്തിലെ ഒട്ടുമിക്ക ഭഗവതി ക്ഷേത്രങ്ങളിലും പൂരവും ഉത്സവവും ഒക്കെ കൊടിയേറുന്നത് കുംഭം മീനം മാസങ്ങളിലാണ്. ചിലത് മേടമാസത്തിലും ഉണ്ടാവും. അപ്പോൾ മാർകഴി എന്ന് തമിഴിൽ പറയുന്ന ധനുമാസത്തിൽ മല്ലിക പൂത്താൽ മണ്ണാർക്കാട് പൂരം കൊടിയേറുന്നത് എങ്ങനെ? കൃതഹസ്തനായ ഭാസ്ക്കരൻ മാഷിന് തെറ്റു പറ്റിയതാണോ?
തുടർച്ചയായ ഇരട്ട സെഞ്ച്വറികൾ. അതിവേഗത്തിൽ ആയിരം റൺസ്. ടെസ്റ്റ് ശരാശരി 54.20. ലോക ക്രിക്കറ്റിൽ ഒരു അപൂർവ പ്രതിഭാസം ഉദയം ചെയ്തതായി വിനോദ് കാംബ്ലിയുടെ വരവ് വാഴ്ത്തപ്പെട്ടു. എന്നാൽ ആ നക്ഷത്രം പെട്ടെന്ന് മാഞ്ഞതെന്ത്? തുടക്കം മുതൽ കാംബ്ലിയെ അറിയാവുന്ന പ്രശസ്ത ക്രിക്കറ്റ് ലേഖകൻ ദിലീപ് പ്രേമചന്ദ്രൻ ഈ സ്റ്റാർ എങ്ങനെ അസ്തമിച്ചു എന്നു വിലയിരുത്തുകയാണ് കമൽറാം സജീവുമായുള്ള സംഭാഷണത്തിൽ.
ഭൂപരിഷ്കരണം നടന്നുവെന്ന് അവകാശപ്പെടുന്ന സംസ്ഥാനമാണ് കേരളം. എല്ലാ സാമൂഹ്യ വിഭവങ്ങളുടെയും ഉടമസ്ഥാവകാശം എവിടെയൊക്കെയാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന യാഥാർത്ഥ്യം വെളിച്ചത്തുവരേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ജാതിസെൻസസ് കാലഘട്ടത്തിന്റെ അനിവാര്യതയാണ്
അന്താരാഷ്ട്ര നാടകോത്സവ (ITFOK- International Theatre Festival of Kerala) ത്തിൻ്റെ ആശയം രൂപപ്പെട്ടതു മുതൽ ഒപ്പമുള്ളയാളാണ് ശശികുമാർ വി. ഇറ്റ്ഫോകിൻ്റെ പതിനാലാമത് എഡിഷൻ സമാപിച്ച സമയത്ത് ശശി കുമാറുമായി നടത്തിയ സംഭാഷണമാണിത്. കേരളത്തിലെ നാടക സംസ്കാരത്തിൻ്റെ ഭാവുകത്വത്തിൽ നിർണായകമായ രാഷ്ട്രീയ സ്വാധീനമായി ഇറ്റ്ഫോക് മാറിയതെങ്ങനെ എന്നും ഇറ്റ് ഫോകിൻ്റെ നാൾ വഴികൾ എന്തായിരുന്നു എന്നും വിശദീകരിക്കുകയാണ് അദ്ദേഹം. നാടകോത്സവത്തിൻ്റെ പതിനഞ്ചാമത് എഡിഷൻ നടക്കാനിരിക്കുമ്പോൾ, നടത്തിപ്പിനെ സംബന്ധിച്ച വിവാദങ്ങൾ ഉയരുമ്പോൾ ഈ ചരിത്രം ഓർമപ്പെടുത്തേണ്ടതുണ്ട്.
ആദ്യ സിനിമയായ മഹേഷിന്റെ പ്രതികാരത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നായികയാണ് ലിജോമോൾ. മലയാളത്തിന് പുറമെ തമിഴിലും സജീവമായ ലിജോമോൾ, ജയ് ഭീമിലെ സെൻഗെനി എന്ന കഥാപാത്രത്തിലൂടെ വീണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. തൻറെ കരിയറിലെ ഇടവേളകളെക്കുറിച്ചും പുതിയ സിനിമയായ 'ഹെർ'-നെക്കുറിച്ചും ലിജോമോൾ സംസാരിക്കുന്നു.
സോളോയും അകമ്പടിക്കാരനായും വായിച്ച നിരവധി രാഗങ്ങൾ, നാടോടി പാരമ്പര്യത്തിൽ നിന്നുള്ള കാറ്റോട്ടങ്ങൾ, കിഴക്കും പടിഞ്ഞാറും ലയിച്ച ഫ്യൂഷനുകൾ- ആ സംഗീതാനുഭവത്തിന്റെ വിസ്തൃതി, ആഴം, സൗന്ദര്യം, കടലും കാടും മരുഭൂമിയും ആകാശവും എല്ലാം ഇവിടെ അവശേഷിക്കുക തന്നെ ചെയ്യും. അതില്ലാതാകണമെങ്കിൽ ഈ ലോകം സമ്പൂർണ്ണമായും ഇല്ലാതാകേണ്ടി വരും.- വി. മുസഫർ അഹമ്മദ് എഴുതുന്നു
READ | https://truecopythink.media/obituary/v-muzafer-ahamed-shares-his-experience-of-seeing-the-late-zakir-hussains-concert-for-the-first-time
പരിണാമസിദ്ധാന്തം പഠിക്കുന്ന ഒരാൾക്ക് എങ്ങനെ ദൈവത്തിൽ വിശ്വസിക്കാൻ പറ്റും? ■ രാഷ്ട്രീയം ആവശ്യമാണ്, പക്ഷേ വിദ്യാർത്ഥികളെ സംബന്ധിച്ച് ആദ്യ പരിഗണന പഠനം തന്നെയായിരിക്കണം. ■ തവളകളെയും ജീവികളേയും ധാരാളം വരച്ചിട്ടുണ്ട്, പക്ഷേ മനുഷ്യനെ വരയ്ക്കാൻ ശ്രമിച്ച് പരാജയപ്പെട്ടിട്ടുണ്ട്. ■ ശാസ്ത്രലോകത്ത് അധികാരശ്രേണി നിലനിൽക്കുന്നുണ്ട്. ■ എസ്.ഡി ബിജുവിനെ രൂപപ്പെടുത്തിയ വി.വി ശിവരാജൻ എന്ന അധ്യാപകൻ. സത്യഭാമദാസ് ബിജു എന്ന ലോക പ്രശസ്ത മലയാളി ആംഫിയൻ ബയോളജിസ്റ്റുമായുള്ള അഭിമുഖ പരമ്പരയിലെ നാലാം ഭാഗം.
ഉർവശി, ഐശ്വര്യ രാജേഷ്, പാർവതി തിരുവോത്ത്, ലിജോ മോൾ ജോസ്, രമ്യ നമ്പീശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഇറങ്ങിയ 'ഹെർ' എന്ന സിനിമയുടെ തിരക്കഥാകൃത്ത് അർച്ചന വാസുദേവും സംവിധായകൻ ലിജിൻ ജോസും, ഇത്തരമൊരു സിനിമയിലേക്ക് എത്തിയ വഴികളെക്കുറിച്ച് സനിത മനോഹറുമായി സംസാരിക്കുന്നു.
പുതിയ കാലത്തെ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി സാധ്യതകള്‍ വളര്‍ത്തുന്നതില്‍ താന്‍ പിന്നിലാണെന്നും ഇന്‍സ്റ്റഗ്രാം അടക്കമുള്ള നവമാധ്യമങ്ങളെ കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും പറയുകയാണ് പ്രശസ്ത ഹാര്‍മോണിയം -കീബോര്‍ഡ് വാദകനായ പ്രകാശ് ഉള്ളിയേരി. പുതിയ സംഗീത സംവിധായകരോടൊപ്പം വര്‍ക്ക് ചെയ്തതിന്റെ രസകരമായ അനുഭവവും അദ്ദേഹം പങ്കുവെക്കുന്നു
Your feedback is valuable to us. Should you encounter any bugs, glitches, lack of functionality or other problems, please email us on [email protected] or join Moon.FM Telegram Group where you can talk directly to the dev team who are happy to answer any queries.