- 28 minutes 51 secondsPELOTA MÁGICA: CR7ന്റെ ലാസ്റ്റ് കപ്പ് പോർച്ചുഗലിന്റെ സൂപ്പർ ടീം
പെലോത്ത മാജിക്കയിൽ ഈ എപ്പിസോഡിൽ ജർമ്മനിയുടെയും കാനഡയുടെയും പോർച്ചുഗലിൻ്റെയും സാധ്യതകൾ വിശകലനം ചെയ്യുന്നു. ഈ ലോകകപ്പിൽ കപ്പടിക്കാനുള്ള സാധ്യത ഏറെ കൽപിക്കപ്പെടുന്ന ടീമാണ് പോർച്ചുഗൽ ടീം. ഒരു പക്ഷേ, ഇന്നത്തെ റൊണാൾഡോയേക്കാൾ മികച്ച കളിക്കാർ ഉള്ള സമ്പൂർണ ടീമാണ് പോർച്ചുഗലിൻ്റെത്. ജർമനിയാവട്ടെ പതിവുപോലെ വമ്പൻ ടീമുമായിത്തന്നെയാണ് ഇത്തവണയും എത്തുന്നത്. കൂടെ, ലോകകപ്പ് മത്സരങ്ങളിലെ എക്കാലത്തെയും മികച്ച മത്സരങ്ങളിലൊന്നായി റാങ്ക് ചെയ്യപ്പെട്ട 1982 ലെ പശ്ചിമ ജർമനി - ഫ്രാൻസ് മത്സരവും 1990 ൽ യുഗോസ്ലാവിയക്കെതിരെ ലോതർ മത്തേവസ് നേടിയ ഗോളും സ്പെയിനെതിരെ 2018ൽ CR7 നേടിയ ഫ്രീകിക്കും വിശകലനം ചെയ്യുന്നു.
9 June 2026, 12:00 am - 7 minutes 34 secondsധർമ്മേന്ദ്ര പ്രധാൻ എന്തിന് പാറ്റകളെ പേടിക്കണം?
പരമ്പരാഗത രാഷ്ട്രീയപാർട്ടികളും ഭരണകൂടങ്ങളും പരിഗണിക്കാത്ത പുതിയ തലമുറയുടെ പ്രശ്നങ്ങളെ മുൻനിർത്തിയുള്ള ഇടപെടൽ, പുതിയ കാലത്ത് അനിവാര്യമായ ഒരു രാഷ്ട്രീയപ്രവർത്തനം കൂടിയാണ്. രാഹുൽ പി. സി എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
8 June 2026, 12:00 am - 18 minutes 51 secondsഇലേ മഴയ്ക്കൊരു കുറവുമില്ലല്ലോടീ. ഇടീം മിന്നലും വരുന്നെന്ന് തോന്നുന്നു.
ഇലേ മഴ പിന്നേം കൂടുവാണല്ലോ? നമ്മളെ ആരേലും കാണോ ഇവ്‌ടെന്ന്? ""നീയൊന്ന് മിണ്ടാതിരിക്ക് അന്നമ്മോ, ഈ മഴത്ത് ആരും വരില്ല. പ്രത്യേകിച്ചും ഈ പൊന്തേലേക്ക്'' ""ഇലേ എനിക്ക് ഇപ്പോൾ പാപ്പനേം ചേട്ടനേം കാണാൻ തോന്നുവാ..'' ""എന്നാത്തിനാടീ? ചേട്ടൻ മരിച്ച് പോയതല്ലേ, തീവണ്ടി ഒന്ന് വേഗം വന്നാൽ മതിയായിരുന്നു. ഇതിപ്പോൾ തന്നെ ഒരു മണിക്കൂർ ലേറ്റായി''
7 June 2026, 12:00 am - 40 minutes 39 secondsFIFA WORLD CUP 2026, PELOTA MÁGICA
കളി തുടങ്ങുകയാണ്. 48 ടീമുകൾ. 104 മത്സരങ്ങൾ. മലപ്പുറം തൊട്ട് മാഡ്രിഡ് വരെ, ആരാധകരുടെഎണ്ണാൻ പറ്റാത്ത പ്രവചനങ്ങൾ. പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രൻ കളി തീരും വരെ ട്രൂകോപ്പിയിലുണ്ട്.
പെലോത്ത മാജിക്ക! PELOTA MÁGICA - ഒരു ബോളു കൊണ്ട് ഒരു ഗ്രൗണ്ടിൽ നടക്കാനിരിക്കുന്ന ഫുട്ബോൾ മാജിക്കിനെക്കുറിച്ച് ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾ തീരും വരെ ദിലീപ്, കമൽറാം സജീവുമായി സംസാരിച്ചുകൊണ്ടേയിരിക്കും. മലയാളത്തിലെ ആഴത്തിലുള്ള ഫുട്ബോൾ വിശകലന പരിപാടി. കളിയുടെ പ്രിവ്യൂ തുടങ്ങുകയാണ്.ഈ എപ്പിസോഡിൽ ബ്രസീലിൻ്റെയും നെതർലാൻഡ്സിൻ്റെയും മെക്സിക്കോയുടെയും സാധ്യതകൾ പരിശോധിക്കുന്നു. R9 ഉം പൗലോ റോസിയും ക്രോയ്ഫും ചർച്ച ചെയ്യപ്പെടുന്നു. ബ്രസീൽ ഫുട്ബോളിൽ ഇനി പ്രതീക്ഷയൊന്നും വേണ്ട എന്നു പറയുന്നവർക്ക് എന്താണ് മറുപടി? (നിങ്ങൾക്കും ചോദിക്കാം! ദിലീപ് മറുപടി പറയും.)
ഫുട്ബോളിൻ്റെ സൗന്ദര്യവും ഫിലോസഫിയും രാഷ്ട്രീയവും ചർച്ച ചെയ്യുന്ന പെലോത്ത മാജിക്കയുടെ ആദ്യ എപ്പിസോഡ്.
6 June 2026, 12:00 am - 30 minutes 14 seconds‘വെറും ഗിമ്മിക്ക് ആയിരുന്നെങ്കിൽ രക്തരക്ഷസ് കാണാൻ ഇത്രയും ജനം വരുമോ?’
കലാനിലയം നാടകങ്ങൾ വെറും ഗിമ്മിക്ക് ആണെന്ന് പരിഹസിച്ചവർക്കുള്ള മറുപടിയാണ്, ‘രക്തരക്ഷസ്’ നാടകം കാണാൻ ഒഴുകിയെത്തുന്ന ജനം എന്ന് നാടകത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ കലാനിലയം അനന്തപദ്മനാഭൻ. മലയാള നാടകവേദിയെ കുറിച്ചുപറയുമ്പോൾ കലാനിലയം കൃഷ്ണൻനായരെയോ കലാനിലയം അമ്മിണിക്കുട്ടി അമ്മയെയോ വിസ്മരിക്കാനാകില്ല. കലാനിലയത്തിന്റെ നിലനിൽപ്പിനായി അച്ഛനും അമ്മയും നടത്തിയ പോരാട്ടങ്ങൾ, അമ്മയുടെ അഭിനയജീവിതം, കലാനിലയം നാടകങ്ങൾ വീണ്ടും ജനഹൃദയങ്ങളിലേക്ക് എത്തിക്കാൻ താൻ നടത്തിയ ശ്രമങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കുകയാണ്, സനിത മനോഹറുമായുള്ള അഭിമുഖത്തിൽ അനന്തപദ്മനാഭൻ.
5 June 2026, 12:00 am - 15 minutes 21 secondsഹൃദയത്തിലിരുന്നു പാടുന്നു, ഇപ്പോഴും എസ്.പി.ബി
വിവിധ ഭാഷകളിലായി 40000-ത്തിൽ അധികം പാട്ടുകൾ പാടി ഇന്ത്യൻ സംഗീത ചരിത്രത്തിൽ ഇടം നേടിയ ഗായകനാണ് എസ്.പി. ബാലസുബ്രഹ്മണ്യം. നിരവധി ഹിറ്റുകൾ സമ്മാനിച്ചു ജന്മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ അദ്ദേഹം പാട്ടുകളിൽ നിന്ന് പാട്ടുകളിലേക്ക് നടത്തിയ ആ സംഗീതയാത്ര ഇന്നത്തെ പാട്ടുകഥയിൽ. ഇന്ന് എസ്.പി.ബിയുടെ ജൻമദിനം...
4 June 2026, 12:00 am - 24 minutes 4 secondsകഴുകൻകണ്ണുകൾ കണ്ട ലോകം
അജയന്‍ പി.എ. | മുനീര്‍ പി.കെ. | എൻ.ആർ. അനൂപ് | മനില സി. മോഹൻ
പരമ്പരയുടെ അവസാന ഭാഗം. പരുന്തുകളും കഴുകൻമാരും തമ്മിലെ വ്യത്യാസങ്ങൾ, കഴുകൻ്റെ കാഴ്ച, കഴുകൻ മനുഷ്യരെ മനസ്സിലാക്കുന്ന രീതി, മനുഷ്യർ കഴുകൻമാരേയും മറ്റു ജീവികളെയും മനസ്സിലാക്കുന്നതിലെ പ്രശ്നങ്ങൾ തുടങ്ങി ജീവലോകത്തിൻ്റെ വൈവിധ്യത്തേയും നിലനിൽപ്പിൻ്റെ ജൈവരാഷ്ട്രീയവും സംസാരിക്കുന്നു.
3 June 2026, 12:00 am - 7 minutes 28 secondsസച്ചിനേക്കാൾ കേമനാകുമോ സൂര്യവംശി?
ലോകക്രിക്കറ്റിലെ പുതിയ വൈഭവമാണ് സൂര്യവംശിയെന്ന പതിനഞ്ചുകാരൻ. ഇന്ത്യക്കാരുടെ ക്രിക്കറ്റ് അഭിമാനത്തെ തന്നെ ഉജ്വലമായി പുനർനിർമിച്ച സച്ചിൻ ടെൻഡുൽക്കർക്ക് ശേഷം, ഇതിഹാസമായി ജനിക്കുകയാണോ സൂര്യവംശി? എന്തൊക്കെ പറഞ്ഞാലും സച്ചിനോളമെത്തില്ല എന്ന വിലയിരുത്തലിൽ സത്യമുണ്ടോ? പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
2 June 2026, 12:00 am - 8 minutes 47 secondsരക്ഷിതാക്കളുടെ അകമ്പടിയില്ലാതെ വിദ്യാർത്ഥിയ്ക്ക് പുറത്തിറങ്ങാൻ കഴിയുന്ന ഒരു അധ്യയന വർഷത്തെക്കുറിച്ച്…
അക്കാദമിക വർഷം എന്നത് വിദ്യാലയ പ്രവർത്തനങ്ങളുടെ ഔദ്യോഗിക കാലയളവ് മാത്രമാണ്. പഠനത്തിന്റേതല്ല. പഠനം ആഘോഷപൂർവ്വം ആരംഭിക്കുകയും അധ്യയനത്തിലൂടെയും പരീക്ഷകളിലൂടെയും മുന്നേറുകയും ഒടുവിൽ അവസാനിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് ഓരോ അക്കാദമിക വർഷത്തിൻ്റെയും പ്രത്യേകത. നന്ദിത നന്ദകുമാർ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം
1 June 2026, 12:00 am - 14 minutes 41 secondsകമല സുരയ്യ; പരിചിത പ്രണയങ്ങളിലെ അപരിചിത സ്വാതന്ത്ര്യം
മാധവിക്കുട്ടിയുടെ കൃതികൾ അവരുടെ പ്രണയാന്വേഷണത്തിന്റെ ഭാഗമായിരുന്നു. ജീവിതവും അതു തന്നെയായിരുന്നു. കമല സുരയ്യ വിടപറഞ്ഞിട്ട് ഇന്നേക്ക് 17 വർഷം തികയുന്നു.
31 May 2026, 12:00 am - 40 minutes 45 secondsകഴുകൻമാർക്ക് എന്ത് സംഭവിച്ചു?
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കഴുകൻമാരുടെ അതിവേഗമുള്ള വംശനാശത്തിന് കാരണമായതെന്ത് എന്ന് വിശദീകരിക്കുകയാണ് കഴുകൻമാരുടെ കഥയുടെ രണ്ടാം ഭാഗത്തിൽ. ഒരു ജീവിവർഗ്ഗത്തിൻ്റെ വംശനാശം മനുഷ്യരുൾപ്പെടെയുള്ള ജീവലോകത്തിൻ്റെ ദൈനംദിന ജീവിതത്തെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നത് എങ്ങനെയെന്ന് വിശകലനം ചെയുന്നു.
അജയന്‍ പി.എ. | മുനീര്‍ പി.കെ. | എൻ.ആർ. അനൂപ് | മനില സി. മോഹൻ
30 May 2026, 12:00 am - More Episodes? Get the App